ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു
Jun 26, 2026 09:28 PM | By PointViews Editor

  ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.


ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രം അല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമാഫിയയെ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിനായി 'മയങ്ങില്ല കേരളം' പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് പോർട്ടൽ ലക്ഷ്യമിടുന്നത്. കവടിയാറിൽ നിന്ന് കനകക്കുന്ന് കൊട്ടാരം വരെ നടന്ന ബോധവൽക്കരണ റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, റോളർ സ്‌കേറ്റിങ് തുടങ്ങിയ പരിപാടികൾ നടന്നു. ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, കൗൺസിലർ ശബരീനാഥൻ കെ എസ്, വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി എന്നിവർ പങ്കെടുത്തു.

Kerala to root out drug mafia; Kerala portal and State Narcotics Control Bureau are coming.

Related Stories
വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

Jun 26, 2026 09:56 PM

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ...

Read More >>
പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

Jun 26, 2026 08:07 PM

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ...

Read More >>
ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

Jun 26, 2026 12:49 PM

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

Jun 26, 2026 06:14 AM

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ...

Read More >>
Top Stories